ന്യൂഡൽഹി∙ ഇടതു സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അമിത നികുതിഭാരം അടിച്ചേല്‍പ്പിക്കുന്നത് നേതാക്കളുടെ ധൂര്‍ത്തിന് പണം കണ്ടെത്താനെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സാമൂഹ്യക്ഷേമ നികുതി എന്നത് തട്ടിപ്പാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയ്ക്കും ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധികളുടെയും കമ്മിഷന്‍ അധ്യക്ഷരുടെയും ക്ഷേമത്തിനുമാണ് ഈ കൊള്ള നികുതി.
Read more: ‘ഇരുട്ടടി ബജറ്റ്; മന്ത്രിയെ ബാലഗോപാൽ എന്നല്ല നികുതി ഗോപാൽ എന്നു വിളിക്കണം’
ഇന്ധനവിലയുടെ പേരില്‍ കേന്ദ്രത്തിനെതിരെ സമരം ചെയ്തവര്‍ മാപ്പു പറയണം. നികുതി വര്‍ധനയ്ക്ക് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. റവന്യു കമ്മി ഗ്രാന്‍റ് ഏറ്റവും കൂടുതല്‍ ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. മറ്റു ഗ്രാന്‍റുകളും കുറച്ചിട്ടില്ല. ധനകാര്യ മാനേജ്മെന്‍റ് മെച്ചപ്പെടുത്തുകയും ധൂര്‍ത്ത് അവസാനിപ്പിക്കുകയുമാണ് പിണറായി സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും വി.മുരളീധരന്‍ ചൂണ്ടിക്കാട്ടി.
Read also: പെട്രോള്‍ അടിസ്ഥാന വില വെറും 57, ഡീസല്‍ 58; സര്‍വനികുതിക്കും പുറമേ ഇനി 2 രൂപ കൂടി
English Summary: V. Muraleedharan against Kerala Budget