തിരുവനന്തപുരം∙ മ്യൂസിയം പരിസരത്ത് വീണ്ടും വനിതയ്ക്കു നേരെ ആക്രമണം. ഇന്നലെ രാത്രി വീട്ടിലേക്ക് പോകുകയായിരുന്ന വനിതയെയാണ് ബൈക്കിലെത്തിയവർ ആക്രമിച്ചത്. കനകക്കുന്നിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുത്തശേഷം കനകനഗറിലെ വീട്ടിലേക്കു പോകുകയായിരുന്ന വനിതയെ ബൈക്കിലെത്തിയവർ കഴുത്തിന്റെ ഭാഗത്ത് അടിക്കുകയായിരുന്നു.
മാല മോഷ്ടിക്കാനുള്ള ശ്രമമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പൊലീസ് രണ്ടു സംഘങ്ങളായി തിരിഞ്ഞ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം സൈക്കിളിൽ പോകുകയായിരുന്ന യുവാവിനെയും യുവതിയെയും ബൈക്കിൽ മദ്യപിച്ചെത്തിയ യുവാവ് ആക്രമിക്കാൻ ശ്രമിച്ചെന്ന് പരാതി ഉയർന്നിരുന്നു.
English Summary: Attack against lady around museum road, Thiruvananthapuram