ADVERTISEMENT

ഇംഫാൽ∙ ബോളിവുഡ് നടി സണ്ണി ലിയോണി ഞായറാഴ്ച പങ്കെടുക്കേണ്ടിയിരുന്ന ഫാഷൻ ഷോ പരിപാടിയുടെ വേദിക്കു സമീപം സ്ഫോടനം. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലെ ഹട്ട കാങ്ജെയിബുങ്ങിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. ഫാഷൻ ഷോ നടക്കേണ്ടിയിരുന്ന വേദിയിൽനിന്നു വെറും നൂറു മീറ്റർ മാത്രം അകലെയാണ് സ്ഫോടനം. ആർക്കും പരുക്കേറ്റിട്ടില്ല.

ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) അല്ലെങ്കിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമെന്നാണ് നിഗമനം. ഇതു സംബന്ധിച്ചു സ്ഥിരീകരണമില്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

English Summary: Day Before Her Visit, Blast Near Actor Sunny Leone's Show Venue In Imphal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com