കൊൽക്കത്ത ∙ ബംഗാളിലെ സൗത്ത് 24 പർഗാന ജില്ലയിൽ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരുക്കേറ്റു. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഘർഷബാധിതമായ ഈ പ്രദേശത്ത് ഇടയ്ക്കിടെ അക്രമങ്ങളുണ്ടാകാറുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary: Blast in Bengal's North 24 Parganas