ന്യുമോണിയ മാറാൻ മന്ത്രവാദം; പഴുപ്പിച്ച ഇരുമ്പു ദണ്ഡു കൊണ്ട് പൊള്ളിച്ച കുഞ്ഞ് മരിച്ചു

child-death-4
Representative Image
SHARE

ഭോപാൽ∙ ന്യുമോണിയ മാറാൻ പഴുപ്പിച്ച ഇരുമ്പു ദണ്ഡുകൊണ്ട് പൊള്ളിച്ച കുഞ്ഞ് മരിച്ചു. മൂന്നു മാസം പ്രായമായ പെൺകുഞ്ഞാണ് ക്രൂരമായ മന്ത്രവാദ ചികിത്സയ്ക്ക് വിധേയമായത്. കുഞ്ഞിന്റെ വയറ്റിൽ 51 തവണ ഇരുമ്പുദണ്ഡുകൊണ്ട് പൊള്ളലേൽപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. 

Read also: കണ്ണൂരിൽ കത്തിയ കാറിൽ പരിശോധന; ദ്രാവകമടങ്ങിയ കുപ്പി കണ്ടെത്തി

15 ദിവസത്തോളം കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞെന്നാണ് വിവരം. സംസ്കാരം നടത്തിയ മൃതദേഹം വീണ്ടും പുറത്തെടുത്ത് പൊസ്റ്റുമോർട്ടം നടത്തുമെന്ന് അധികൃതർ അറിയിച്ചു. മധ്യപ്രദേശിലെ ഷാഹ്ദോലിലാണ് സംഭവം. ഗോത്രവിഭാഗങ്ങൾ താമസിക്കുന്ന ഇവിടെ ന്യുമോണിയയ്ക്ക് ഇരുമ്പുദണ്ഡു കൊണ്ട് പൊള്ളിക്കുന്നതു പോലുള്ള ചികിത്സാ രീതികൾ പതിവാണെന്നാണ് റിപ്പോർട്ട്. 

Read also: അദാനിക്കെതിരെ കേന്ദ്ര അന്വേഷണം; സാമ്പത്തിക രേഖകള്‍ പരിശോധിക്കും

English Summary: 3-Month-Old Baby Poked 51 Times With Hot Rod To Treat Pneumonia, Dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS