ADVERTISEMENT

ന്യൂഡൽഹി ∙ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അദാനിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ബന്ധപ്പെട്ട ഏജൻസികൾ വേണ്ടവിധം കൈകാര്യം ചെയ്യുമെന്ന് നിർമല വ്യക്തമാക്കി. അദാനി എന്റർപ്രൈസസിന്റെ 20,000 കോടി രൂപയുടെ അനുബന്ധ ഓഹരി വിൽപന (എഫ്പിഒ) ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ധനമന്ത്രി.

‘ആ പ്രശ്നങ്ങൾ ബന്ധപ്പെട്ട ഏജൻസികൾ കൈകാര്യം ചെയ്യും. ഇക്കാര്യത്തിൽ റിസർവ് ബാങ്ക് ഇന്നലെത്തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിനു മുൻപ് വിവിധ ബാങ്കുകളും എൽഐസിയും വിവാദങ്ങളിൽ പ്രതികരണം അറിയിച്ചിരുന്നു. ഇനി ബന്ധപ്പെട്ട ഏജൻസികൾ ബാക്കി കാര്യങ്ങൾ നോക്കും’ – നിർമല സീതാരാമൻ പറഞ്ഞു.

‘‘ഈ ഏജൻസികൾ സർക്കാരിനു കീഴിലല്ല. അവ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഏജൻസികളാണ്. നിർണായക ഘട്ടങ്ങളിൽ ഏറ്റവും അനുയോജ്യമായ തീരുമാനങ്ങൾ അവർക്കുതന്നെ കൈക്കൊള്ളാം. ഇക്കാര്യത്തിൽ ‘സെബി’ക്ക് അവരുടേതായ മാർഗങ്ങളുണ്ട്’ – നിർമല ചൂണ്ടിക്കാട്ടി.

അദാനി എന്റർപ്രൈസസിന്റെ 20,000 കോടി രൂപയുടെ അനുബന്ധ ഓഹരി വിൽപന (എഫ്പിഒ) ഉപേക്ഷിച്ചതിനെക്കുറിച്ച് ധനമന്ത്രിയുടെ മറുപടി ഇങ്ങനെ: ‘‘ഇവിടെ എത്രയോ തവണ അനുബന്ധ ഓഹരി വിൽപന ഉപേക്ഷിച്ചിരിക്കുന്നു. അതുകൊണ്ടു മാത്രം ഈ രാജ്യത്തിന് പ്രത്യേകിച്ച് എന്തെങ്കിലും കോട്ടം സംഭവിച്ചോ?’ – ധനമന്ത്രി ചോദിച്ചു.

English Summary: "Regulators Will Do Their Job": Finance Minister On Adani Stock Crash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com