ADVERTISEMENT

കൊച്ചി ∙ നഗരത്തിൽ ജലഅതോറിറ്റി കുഴിച്ച കുഴിയില്‍ വീണ് പരുക്കേറ്റ യുവാവ് മരിച്ചു. ശ്യാമില്‍ ജേക്കബ് (21) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഫെബ്രുവരി 2ന് രാത്രി 11ഓടെ കങ്ങരപ്പടിയിലെ കുഴിയില്‍ വീണാണ് അപകടമുണ്ടായത്. കുടുംബം പൊലീസിൽ പരാതി നൽകി.

Read Also: വാതിൽ തുറന്നപ്പോൾ നിലത്തുവീണ നിലയിൽ; ടീപ്പോയിൽ തലയിടിച്ചെന്ന് നിഗമനം, നെറ്റിയിൽ മുറിവ്

ജനുവരി 21ന് മെയിൻ പൈപ്പ്‌ലൈൻ പൊട്ടിയതിനെത്തുടർന്ന് വാട്ടർ അതോറിറ്റി അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. വലിയ കുഴി എടുത്തു. പിറ്റേദിവസം മണ്ണിട്ട് കുഴിമൂടി, അപകട സൂചനാ ബോർഡുകളും വച്ചു. പിന്നീട് ഈ ബോർഡുകൾ അവിടെനിന്ന് മാറ്റുകയായിരുന്നു. ശ്യാമിൽ അപകടത്തിൽപ്പെട്ടതിനു ശേഷമാണ് റോഡിൽ കട്ടയിട്ട് പണി പൂർത്തീകരിച്ചത്.

English Summary: Young man died after falling into a pit dug by the Water Authority

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com