കോഴിക്കോട്∙ ഗുണ്ടകൾക്കും ക്രിമിനലുകൾക്കുമെതിരെ ‘ഓപ്പറേഷൻ ആഗ്’ എന്ന പേരിൽ സംസ്ഥാനവ്യാപക നടപടി. ശനിയാഴ്ച രാത്രി 11 മണിയോടെ തുടങ്ങിയ പരിശോധനയിൽ സംസ്ഥാനത്ത് രണ്ടായിരത്തിലേറെ ഗുണ്ടകളും സാമൂഹ്യ വിരുദ്ധരും പിടിയിലായി. സംസ്ഥാന വ്യാപകമായി 3501 സ്ഥലങ്ങളിൽ പരിശോധന നടത്തി. 2507 പേര്‍ അറസ്റ്റിലായി. സംസ്ഥാനത്തൊട്ടാകെ 1,673 കേസുകളും റജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതൽ പേരെ അറസ്റ്റ് ചെയ്തത് തിരുവനന്തപുരത്തു നിന്നാണ്. ഇവിടെ 297 പേരാണ് പിടിയിലായത്.
വിശദവിവരങ്ങള്‍
ജില്ല, റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, കരുതല്‍ തടങ്കല്‍ ഉള്‍പ്പെടെയുളള അറസ്റ്റ് എന്ന ക്രമത്തിൽ.
തിരുവനന്തപുരം സിറ്റി - 22, 63
തിരുവനന്തപുരം റൂറല്‍ - 217, 270
കൊല്ലം സിറ്റി - 30, 51
കൊല്ലം റൂറല്‍ - 104, 110
പത്തനംതിട്ട - 0, 32
ആലപ്പുഴ - 64, 134
കോട്ടയം - 90, 133
ഇടുക്കി - 0, 99
എറണാകുളം സിറ്റി - 49, 105
എറണാകുളം റൂറല്‍ - 37, 107
തൃശൂര്‍ സിറ്റി - 122, 151
തൃശൂര്‍ റൂറല്‍ - 92, 150
പാലക്കാട് - 130, 168
മലപ്പുറം - 53, 168
കോഴിക്കോട് സിറ്റി - 69, 90
കോഴിക്കോട് റൂറല്‍ - 143, 182
വയനാട് - 109, 112
കണ്ണൂര്‍ സിറ്റി - 130, 136
കണ്ണൂര്‍ റൂറല്‍ - 127, 135
കാസർകോട് - 85, 111
കാപ്പ ചുമത്താൻ നിശ്ചയിച്ച ശേഷം ഒളിവിൽ പോയവർ, വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളികൾ, പൊലീസിന്റെ വീഴ്ചകൾ കൊണ്ടോ മറ്റോ അറസ്റ്റ് വൈകുന്നവർ എന്നിവര്‍ക്കായാണ് പൊലീസ് പരിശോധന നടത്തുന്നത്. ഇവർക്കായി വീടുകളിലും ഒളിത്താവളങ്ങളിലും പരിശോധന നടത്തുന്നുണ്ട്. അതേസമയം, തിരുവനന്തപുരത്തെ അതിക്രമങ്ങളിൽ കുറ്റക്കാർക്കു തുണയായി പൊലീസിന്റെ പിടിപ്പുകേടും അനാസ്ഥയും ഉള്ളതായി ആരോപണം ഉയരുന്നുണ്ട്.
English Summary: Kerala Police operation aag list