കൊച്ചി∙ എറണാകുളം മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദത്തെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി) മുമ്പാകെ ഹാജരാക്കിയ കുഞ്ഞിനെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. യഥാര്‍ത്ഥ മാതാപിതാക്കള്‍ വന്നില്ലെങ്കില്‍ ദത്ത് നടപടികളിലേക്ക് കടക്കുമെന്നും സമിതി വ്യക്തമാക്കി.
പെൺകുട്ടി ജനിച്ചത് കളമശേരി മെഡിക്കൽ കോളജില്‍ തന്നെയെന്ന് വ്യക്തമാണ്. 2022 ഓഗസ്റ്റ് 27നാണ് പെണ്‍കുട്ടിയുടെ ജനനം. സെപ്റ്റംബര്‍ ആറിനാണ് കളമശേരി നഗരസഭ ജനനം റജിസ്റ്റര്‍ ചെയ്തത്. എറണാകുളം ജില്ലയിലുള്ള ദമ്പതികളാണ് കുട്ടിയുടെ യഥാര്‍ഥ മാതാപിതാക്കള്‍.
അതിനിടെ, വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ വ്യാജരേഖ ചമയ്ക്കല്‍, വഞ്ചനാക്കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് പുതിയ കേസ് എടുത്തു. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എ. അനില്‍കുമാറിനെയും കളമശേരി നഗരസഭയിലെ താൽക്കാലിക ജീവനക്കാരി രഹനെയും പ്രതികളാക്കിയാണ് കേസ്.
English Summary: CWC asked couple to produce child in fake birth certificate case