കൽപറ്റ∙ ബത്തേരിയില്‍ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിനെതിരെ മൂന്നംഗസംഘത്തിന്റെ ആക്രമണം. അപകടത്തിൽപ്പെട്ട കാറിലെത്തിയ യുവാക്കൾ ബത്തേരി സ്റ്റേഷനിലെ എഎസ്ഐ തങ്കൻ, ഡ്രൈവർ അനീഷ് എന്നിവരെ ആക്രമിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതികള്‍ പൊലീസ് വാഹനത്തിന്റെ ചില്ലും തകര്‍ത്തു. സംഭവത്തിൽ ബത്തേരി സ്വദേശികളായ രഞ്ജു, കിരണ്‍ ജോയി, ധനുഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
Read Also: തുർക്കി–സിറിയ ഭൂകമ്പം: മരണസംഖ്യ 300 ആയി; ആളുകൾ കുടുങ്ങിക്കിടക്കുന്നു
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ബീനാച്ചി–പുതുക്കാട് ജങ്ഷനിലാണ് സംഭവം. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട് യുവാക്കളും നാട്ടുകാരും തമ്മിൽ തർക്കമുണ്ടായി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.
English Summary: Policemen attacked in Batheri Wayanad.