തിരുവനന്തപുരം∙ ബജറ്റില്‍ ഇന്ധന സെസ് ഏര്‍പ്പെടുത്തിയതിനെതിരെ സംസ്ഥാനമാകെ പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസ്. മാര്‍ച്ചുകള്‍ പലയിടങ്ങളിലും സംഘര്‍ഷത്തില്‍ കലാശിച്ചു. എറണാകുളത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. കോട്ടയത്ത് പൊലീസ് വാഹനത്തിനുനേരെ കല്ലെറിഞ്ഞു.

സംഘർഷത്തിൽ കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന് പരുക്കേറ്റു. പൊലീസ് കല്ലെറിഞ്ഞെന്ന് അദ്ദേഹം ആരോപിച്ചു. തൃശൂരിലും കോട്ടയത്തും സമരക്കാരെ പിന്തിരിപ്പിക്കാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തൃശൂരിൽ ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം, നിയമസഭാ കവാടത്തിനു മുന്നിൽ എംഎൽഎമാരായ ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, സി.ആർ.മഹേഷ്, നജീബ് കാന്തപുരം എന്നിവരുടെ സത്യാഗ്രഹം തുടരുകയാണ്.



English Summary: Congress protest against fuel cess, Photos