കൊടുവള്ളിയിൽ 4.11 കോടിയുടെ സ്വർണവും 13.5 ലക്ഷം രൂപയും പിടിച്ചെടുത്തു

1041002924
പ്രതീകാത്മക ചിത്രം
SHARE

കോഴിക്കോട്∙ കൊടുവള്ളിയിൽ 4.11 കോടി രൂപയുടെ സ്വർണവും. 13.5 ലക്ഷം രൂപയും പിടിച്ചെടുത്തു. സ്വർണം ഉരുക്കുന്ന കേന്ദ്രങ്ങളിൽ ഡിആർഐ നടത്തിയ റെയ്ഡിലാണ് സ്വർണം പിടിച്ചെടുത്തത്. ജ്വല്ലറി ഉടമയുൾപ്പെടെ ആറു പേരെ കസ്റ്റഡിയിലെടുത്തു. 

Read also; റിസോര്‍ട്ടില്‍ താമസിച്ചത് അമ്മയ്ക്കുവേണ്ടി; വിമര്‍ശിക്കുന്നവര്‍ അവസ്ഥ മനസിലാക്കണം: ചിന്ത

കള്ളക്കടത്ത് സ്വര്‍ണം ഉരുക്കി നല്‍കുന്ന കേന്ദ്രത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കള്ളക്കടത്ത് തെളിവുകളും മിശ്രിത സ്വര്‍ണവും കണ്ടെടുത്തു. മിശ്രിത രൂപത്തില്‍ വിമാനത്താവളം വഴി കടത്തിക്കൊണ്ട് വരുന്ന സ്വര്‍ണം ഉരുക്കി നല്‍കുന്ന കേന്ദ്രമാണിത്. അടിവസ്ത്രത്തിലും ചെരിപ്പുകളിലും സ്വര്‍ണം ഒളിപ്പിച്ച് കൊണ്ടുവന്നതിന്‍റെ തെളിവുകള്‍ ഇവിടെ നിന്ന് കണ്ടെടുത്തു.

English Summary: DRI raid in Koduvally 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS