അദാനിയും മോദിയും തമ്മിലെന്ത്?; ചിത്രം ഉയര്‍ത്തിക്കാട്ടി രാഹുല്‍, തടഞ്ഞ് സ്പീക്കര്‍

rahul
രാഹുൽ ഗാന്ധി പാർലമെന്റിൽ സംസാരിക്കുന്നു (twitter.com/ANI)
SHARE

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റിലാണ് രാഹുൽ ഗാന്ധി മോദിക്കെതിരെ ആരോപണമുന്നയിച്ചത്. മോദിയും അദാനിയും ഒപ്പമുള്ള ചിത്രം ഉയർത്തിക്കാട്ടി. എന്നാൽ സ്പീക്കർ ഇതു തടഞ്ഞു.

മോദിയും അദാനിയും ഒന്നിച്ച് എത്രതവണ വിദേശ പര്യടനം നടത്തിയെന്ന് രാഹുൽ ചോദിച്ചു. ഇതിനു പിന്നാലെ എത്ര കരാറുകൾ അദാനിക്ക് ലഭിച്ചു. മോദിയുടെ വിദേശ പര്യടനവും രാജ്യത്തിന്റെ വിദേശ നയവും അദാനിക്ക് വേണ്ടിയാണ്. വിമാനത്താവള നടത്തിപ്പു ചട്ടം അദാനിക്കുവേണ്ടി മാറ്റി. രാഷ്ട്രീയമുപയോഗിച്ച് വ്യാവസായ വളർച്ച നേടുന്നതിൽ മോദിക്ക് സ്വർണ െമഡൽ നൽകണം. 

മോദി മുഖ്യമന്ത്രിയായ കാലം മുതല്‍ അദാനി അദ്ദേഹത്തിന്റെ വിശ്വസ്തനാണെന്നും 2014 ന് ശേഷം അദാനിയുടെ ആസ്തി പലമടങ്ങ് വര്‍ധിച്ചെന്നും രാഹുല്‍ ആരോപിച്ചു. അദാനിയും മോദിയുമായുള്ള ബന്ധം എന്താണെന്നാണ് എല്ലാവരും ചോദിക്കുന്നത്. ബിജെപിക്ക് അദാനി എത്ര സംഭാവന നൽകിയെന്നും രാഹുൽ ചോദിച്ചു. അതേസമയം, ആരോപണങ്ങളുടെ തെളിവ് ഹാജരാക്കാൻ നിയമമന്ത്രി രാഹുലിനെ വെല്ലുവിളിച്ചു.  

English Summary: Rahul Gandhi questions Modi Adani relation in parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS