നടി രാഖി സാവന്തിന്റെ പരാതിയിൽ ഭർത്താവ് ആദിൽ ഖാൻ ദുറാനി അറസ്റ്റിൽ

rakhi-sawant-adil-khan
രാഖി സാവന്തും ആദിൽ ഖാനും (ഫയൽ ചിത്രം)
SHARE

മുംബൈ∙ ബോളിവുഡ് നടി രാഖി സാവന്തിന്റെ പരാതിയിൽ ഭർത്താവ് ആദിൽ ഖാൻ ദുറാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ ഒഷിവാര പൊലീസാണ് ദുറാനിയെ അറസ്റ്റ് ചെയ്തത്. റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മറാത്തി പതിപ്പിൽ പങ്കെടുക്കുന്ന സമയത്ത് തന്റെ പണം ഭർത്താവ് ദുരുപയോഗം ചെയ്തെന്നു ചൂണ്ടിക്കാട്ടിയാണ് രാഖി സാവന്ത് ദുറാനിക്കെതിരെ പരാതി നൽകിയത്.

തന്റെ അമ്മ ജയ സാവന്തിന്റെ മരണത്തിനു കാരണം ദുറാനിയാണെന്നും രാഖി നൽകിയ പരാതിയിൽ പറയുന്നു. അർബുദ ബാധിതയായിരുന്ന അമ്മയുടെ ശസ്ത്രക്രിയയ്ക്ക്, ദുറാനി കൃത്യസമയത്ത് പണം അടയ്ക്കാതിരുന്നതാണു പെട്ടെന്നുള്ള മരണത്തിനു കാരണമായതെന്നാണു രാഖിയുടെ പരാതി.

ഭർത്താവ് അറസ്റ്റിലായ വിവരം രാഖി തന്നെയാണു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. രാഖിയെ കാണാനായി വീട്ടിലെത്തിയ സമയത്താണ് ദുറാനി അറസ്റ്റിലായത്.

‘‘ഇത് നാടകമൊന്നുമല്ല. അയാൾ എന്റെ ജീവിതം നശിപ്പിച്ചു. അയാൾ എന്നെ മർദ്ദിക്കുകയും എന്റെ പണം മോഷ്ടിക്കുകയും ചെയ്തു. എന്നെ പൂർണമായും വഞ്ചിച്ചു’ – രാഖി പ്രസ്താവനയിൽ അറിയിച്ചു.

ഭർത്താവായ ആദിൽ ഖാൻ ദുറാനിക്കു മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് രാഖി സാവന്ത് കഴിഞ്ഞയാഴ്ച രംഗത്തെത്തിയിരുന്നു. ഈ യുവതിയുടെ പേരുൾപ്പെടെയുള്ള വിശദാംശങ്ങളും രാഖി സാവന്ത് ഇൻസ്റ്റഗ്രാമിലൂടെ പരസ്യമാക്കിയിരുന്നു. 

English Summary: Rakhi Sawant's husband Adil Khan Durrani arrested after her police complaint amid affair allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS