ADVERTISEMENT

തൃശൂർ ∙ കലാകൈരളി കലാസാഹിത്യ സാംസ്കാരികവേദിയുടെ പ്രതിഭാപുരസ്കാരങ്ങൾക്ക് (11,111 രൂപ) ചലച്ചിത്ര, ടെലിസീരിയൽ നടനും നിർമ്മാതാവും സാഹിത്യകാരനുമായ ഇബ്രാഹിംകുട്ടി, 60 സാഹിത്യ പുസ്തകങ്ങളുടെ രചയിതാവും നാടകകൃത്തും നോവലിസ്റ്റും കവിയും ഗാനരചയിതാവുമായ ബേപ്പൂർ മുരളീധര പണിക്കർ, മാതൃഭൂമി ന്യൂസ് അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ ഡോ. ജി.പ്രസാദ് കുമാർ, മലയാള മനോരമ തൃശൂർ യൂണിറ്റ് ചീഫ് ഫൊട്ടോഗ്രഫർ റസൽ ഷാഹുൽ എന്നിവരെ തിരഞ്ഞെടുത്തു.

പുസ്തക പുരസ്കാരങ്ങൾക്ക് (5555 രൂപ) ശോഭ വൽസൻ (കവിതാസമാഹാരം: ജന്മദൗത്യം), ഹാരിസ് രാജ് (മതസൗഹാർദ്ദ സന്ദേശ ഗ്രന്ഥം: സത്യവേദസാരങ്ങൾ), ലൂക്കോസ് ലൂക്കോസ് (നർമാനുഭവക്കുറിപ്പുകൾ: ലൂക്കോസിന്റെ സുവിശേഷങ്ങൾ), തച്ചിലോട്ട് നാരായണൻ (ചരിത്രപഠന ഗവേഷണ ഗ്രന്ഥം: ഇരുളരും സാമൂഹ്യ ജീവിതവും) എന്നിവർ അർഹരായി. മികച്ച സംഗീത വീഡിയോ ആൽബം: തിരുവമ്പാടി കണ്ണൻ (നിർമ്മാണം: സാജു എരുമേലി, സംവിധാനം: ജയരാജ് പണിക്കർ)

മാർച്ച് ഏഴിന് വൈകുന്നേരം അഞ്ച് മണിക്ക് തൃശൂർ വൈലോപ്പിള്ളി ഹാളിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര നടി ഊർമ്മിള ഉണ്ണി, ചലച്ചിത്ര നിർമാതാക്കളായ ഡോക്ടർ എൻ.എം.ബാദുഷ, നൗഷാദ് ആലത്തൂർ എന്നിവർ പുരസ്കാരം സമ്മാനിക്കും.

 English Summary: Kala Kairali Award Winners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com