ഓൺലൈൻ റമ്മി കളിച്ച് 18 ലക്ഷം രൂപയുടെ ബാധ്യത; പാലക്കാട്ട് യുവാവ് ജീവനൊടുക്കി

Suicide (1)
പ്രതീകാത്മക ചിത്രം.
SHARE

പാലക്കാട് ∙ ഓൺലൈനിൽ റമ്മി കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ യുവാവ് ജീവനൊടുക്കി. കൊല്ലങ്കോട് പനങ്ങാട്ടിരി സ്വദേശി ഗിരീഷാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. തൃശൂരിലെ കോളജിൽ ലാബ് ടെക്നീഷ്യനായിരുന്നു.

ഓൺലൈൻ റമ്മി കളിച്ച് ഏകദേശം മൂന്നര ലക്ഷത്തോളം രൂപ ഗിരീഷിനു നഷ്ടമായിരുന്നതായാണു സൂചന. അതേസമയം, 18 ലക്ഷം രൂപ വരെ ബാധ്യതയുണ്ടെന്നാണു ബന്ധുക്കളുടെ പരാതി. നഷ്ടം നികത്താൻ സ്വർണാഭരണങ്ങൾ വിറ്റിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു യുവാവെന്നും മറ്റു പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു.

ഞായറാഴ്ച മുതൽ ഗിരീഷിനെ കാണാനില്ലായിരുന്നു. ഇതിനിടെയാണ് വീട്ടിൽത്തന്നെ ഗിരീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസിന്റെ പ്രാഥമിക പരിശോധനയിലും ഓൺലൈൻ റമ്മി കളിയാണു പ്രശ്നമായതെന്നു കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

English Summary: Youth dies by suicide after losing  money in online rummy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS