മംഗളൂരു ∙ കണ്ണൂർ പെരിങ്ങം സ്വദേശികളായ ദമ്പതികളെ മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രവീന്ദ്രൻ (55), സുധ (50) എന്നിവരാണ് മരിച്ചത്. ഫൽനീറിലെ ഹോട്ടലിലാണ് ഇവർ മുറി എടുത്തിരുന്നത്. തിങ്കളാഴ്ച മുറിയിൽ പ്രവേശിച്ച ദമ്പതികൾ രണ്ടു ദിവസമായിട്ടും പുറത്തിറങ്ങുകയോ ഹോട്ടൽ ജീവനക്കാരോട് പ്രതികരിക്കുകയോ ചെയ്യാതിരുന്നതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു.
പൊലീസ് എത്തി വാതിൽ തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പുളിങ്ങോം കരിയക്കര സ്വദേശികളായ ഇവർ മകളുടെ കൂടെ പെരിങ്ങം പഞ്ചായത്ത് ഓഫിസിന് പുറകിലുള്ള വാടക വീട്ടിലാണ് താമസിച്ചിരുന്നത്. രവീന്ദ്രൻ റബർ ടാപ്പിങ് തൊഴിലാളിയാണ്. ദക്ഷിണ കന്നഡയിലെ വിറ്റ്ലയിൽ ജോലി ചെയ്തിരുന്നു. മക്കൾ: രമ്യ, രേഷ്മ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
English Summary: Couple found dead in hotel room at Mangaluru