തിരുവനന്തപുരത്ത് നിയന്ത്രണം നഷ്ടമായ വിമാനം ഇടിച്ചിറക്കി

flight-crash-land
തിരുവനന്തപുരത്ത് നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് ഇടിച്ചിറക്കിയ വിമാനം.
SHARE

തിരുവനന്തപുരം ∙ പരിശീലന വിമാനം നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്.. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. അപകടത്തിൽ ആർക്കും പരുക്കില്ല. പൈലറ്റ് മാത്രമുണ്ടായിരുന്ന സെസ്ന 172ആർ വിമാനമാണ് നിയന്ത്രണം വിട്ടത്. പൈലറ്റ് രക്ഷപ്പെട്ടു. രാവിലെ 11.35 ന് ആണ് അപകടം. ഒരു മണിക്കൂറിനുള്ളിൽ റൺവേ പ്രവർത്തനക്ഷമമാക്കിയതായി വിമാനത്താവള അധികൃതർ അറിയിച്ചു.

English Summary: Flight Crash-Lands In Trivandrum Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS