ADVERTISEMENT

കൊച്ചി∙ നികുതി വര്‍ധനയ്ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ പത്തനംതിട്ടയിലും കൊച്ചിയിലും സംഘര്‍ഷം. പത്തനംതിട്ടയില്‍ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. അറസ്റ്റിലായവരെ കൊണ്ടുപോയ വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിക്കുന്നതിനിടെ ജീപ്പിനു മുന്നിൽ കിടന്നവരെ നീക്കാൻ പൊലീസ് ലാത്തി വീശി. 

കൊച്ചി കണയന്നൂര്‍ താലൂക്ക് ഓഫിസിനുമുന്നില്‍ പൊലീസ് ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തിരുവനന്തപുരത്ത് നിയമസഭയിലേക്ക് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചനടത്തി. മാര്‍ച്ച് ആരംഭിക്കും മുന്‍പ് ചില പ്രവര്‍ത്തകരെ കരുതല്‍ അറസ്റ്റ് ചെയ്തത് സംഘര്‍ഷത്തിനിടയാക്കി. 

English Summary: Tax hike youth congress march turns violent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com