കോട്ടയം∙ വൈക്കം തോട്ടകത്ത് സഹകരണ ബാങ്കിന്റെ ജപ്തിക്കിടെ ഗൃഹനാഥൻ ജീവനൊടുക്കി. വാക്കേത്തറ സ്വദേശി കാർത്തികേയൻ (61) ആണ് തൂങ്ങിമരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30നാണ് സംഭവം. തോട്ടകം സഹകരണ ബാങ്കിൽ നിന്ന് കാർത്തികേയൻ 2014ൽ വായ്പയെടുത്തിരുന്നു. വീട് ജപ്തിക്ക് സ്ഥലം അളക്കാൻ ഇന്ന് ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി. ഇതിനിടെയാണ് ജീവനൊടുക്കിയത്.
English Summary: Man commits suicide over confiscation of property at Vaikom
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)