തിരുവനന്തപുരം∙ കേന്ദ്രമന്ത്രി വി.മുരളീധരന്റെ വീടിന്റെ ജനൽ ചില്ലുകൾ അജ്ഞാതർ തകർത്തു. കൊച്ചുള്ളൂരിൽ ബാലസുബ്രമണ്യ ക്ഷേത്രത്തിന് അടുത്തുള്ള വീടിന്റെ ജനൽ ചില്ലുകളാണു തകർത്തത്. ജനലിൽ ചെറിയ രീതിയിൽ ചോരത്തുള്ളികളുണ്ടായിരുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്.
വീട്ടിൽ ആരുമുണ്ടായിരുന്നില്ല. മെഡിക്കൽ കോളജ് പൊലീസ് എത്തി പരിശോധന നടത്തുകയാണ്. മോഷണ ശ്രമമാണോ എന്നു പരിശോധിച്ചു വരികയാണെന്നു പൊലീസ് പറഞ്ഞു. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും. ഡിസിപി അജിത് കുമാറിന്റെ നേതൃത്വത്തിലാണു പരിശോധന.
English Summary: V Muraleedharan's house attacked