ADVERTISEMENT

കോഴിക്കോട് ∙ ഇന്ധന സെസ്, ഹെല്‍ത്ത് കാര്‍ഡ് വിഷയങ്ങളില്‍ സമരം പ്രഖ്യാപിച്ച് വ്യാപാരികള്‍. ഇന്ധന സെസ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കും. അത് പ്രതിപക്ഷ പാര്‍ട്ടികളുടെ സമരം പോലെയാകില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. 

മുഖ്യമന്ത്രിയെയും ധനകാര്യമന്ത്രിയെയും അടുത്ത ബുധനാഴ്ച കാണും. ഈ മാസം 20 മുതല്‍ 25 വരെ എല്ലാ ജില്ലകളിലും വാഹനപ്രചാരണ ജാഥയും 28ന് സെക്രട്ടേറിയറ്റ് ധര്‍ണയും നടത്തും. ഹെല്‍ത്ത് കാര്‍ഡ് പരിശോധനയ്‌ക്കായി ഉദ്യോഗസ്ഥരെത്തിയാല്‍ അതിനെ എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: Vyapari Vyavasayi Ekopana Samithi strike on fuel cess and health card

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com