ADVERTISEMENT

യുഎസിന്റെ ആകാശത്ത് ചുറ്റിക്കറങ്ങിയ ഒരു വമ്പൻ ബലൂണിനെ കഴിഞ്ഞ ദിവസം വ്യോമസേന വെടിവച്ചിട്ടിരുന്നു. യുഎസിന്റെ ആണവരഹസ്യം ഉൾപ്പെടെ ചോർത്താൻ ചൈന അയച്ചതാണ് ആ ബലൂണെന്നാണ് പറയപ്പെടുന്നത്. പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്ന് ചൈന പറഞ്ഞിട്ടും എന്തുകൊണ്ടാണ് യുഎസ് ആ ബലൂൺ വെടിവച്ചിട്ടത്? രണ്ടാം ലോകമഹായുദ്ധകാലത്തെ ജാപ്പനീസ് ബലൂൺ ബോംബുകളുടെ ഓർമ യുഎസിന്റെ മനസ്സിലൂടെ ഇന്നും പാറിപ്പറക്കുന്നുണ്ട്. അന്ന് ആയിരക്കണക്കിനു ബലൂണുകളാണ് ബോംബും നിറച്ച് ജപ്പാൻ യുഎസിലേക്കു വിട്ടത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ‘ശത്രുവിന്റെ’ ആക്രമണത്തിൽ യുഎസിന്റെ മണ്ണില്‍, യുഎസ് പൗരന്മാർക്ക് ജീവഹാനി സംഭവിച്ച ഒരേയൊരു സംഭവത്തിലെയും വില്ലൻ ഒരു ബലൂണാണ്. അത്തരമൊരു ബലൂണാണോ ചൈന അയച്ചത് എന്ന സംശയം യുഎസിനുണ്ടാകുന്നത് സ്വാഭാവികം മാത്രം. ലോകമഹായുദ്ധ കാലത്ത് യുഎസിനെതിരെ ആയുധമായാണ് ജപ്പാൻ ചാരബലൂണുകളെ ഉപയോഗിച്ചത്. പക്ഷേ സാങ്കേതികത ഇത്രയേറെ വികസിച്ച ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എന്താണ് അത്തരം ബലൂണുകളുടെ പ്രസക്തി? ചൈന–യുഎസ് യുദ്ധത്തിന്റെ സൂചനയാണോ അവ നൽകുന്നത്? എന്താണീ ചാരബലൂണുകൾ? അവ എങ്ങനെയാണ് ഒരു രാജ്യത്തിന്റെ ആയുധമായി മാറുന്നത്? എന്താണ് ബലൂൺ ആക്രമണത്തിന്റെയും അതുപയോഗിച്ചുള്ള ചാരപ്രവൃത്തിയുടെയും ചരിത്രം. അതിനേക്കാളുപരി, അവ എങ്ങനെയാണ് യുഎസ് പോലുള്ള വമ്പൻ ശക്തിക്ക്് ഭീഷണിയായി മാറുന്നത്? കാണാം, മനോരമ ഓൺലൈൻ എക്സ്പ്ലെയിനർ വിഡിയോ...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com