ADVERTISEMENT

വാഷിങ്ടൻ∙ വെള്ളിയാഴ്ച അലാസ്കയ്ക്ക് മുകളിലൂടെ പറന്ന അജ്ഞാത പേടകം യുഎസ് യുദ്ധവിമാനം വെടിവച്ചു വീഴ്ത്തി. വ്യോമഗതാഗതത്തിന് ഭീഷണിയായതിനാൽ വെടിവച്ചിടാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടിരുന്നു.

സംഭവത്തെക്കുറിച്ചു മാധ്യമങ്ങളുടെ ചോദ്യത്തിന്, വെടിവയ്പ് ‘വിജയമായിരുന്നു’ എന്ന് ബൈഡൻ പറഞ്ഞു. ചൈനീസ് നിരീക്ഷണ ബലൂണ്‍ മിസൈൽ ഉപയോഗിച്ച് തകർത്ത് ആറു ദിവസത്തിനുശേഷമാണ് ഇപ്പോഴത്തെ സംഭവം. 

അജ്ഞാത പേടകത്തിന്റെ ഉദ്ദേശ്യമോ ഉറവിടമോ വ്യക്തമല്ലെന്ന് വൈറ്റ് ഹൗസ് നാഷനൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.

ചൈനീസ് ചാരബലൂണിനേക്കാൾ ചെറുതാണ് പേടകം. ഒരു ചെറിയ കാറിന്റെ വലുപ്പം വരുമെന്ന് ജോൺ കിർബി പറഞ്ഞു. ചൈനീസ് ചാര ബലൂണിനെ വീഴ്ത്താൻ ഉപയോഗിച്ച എഫ്-22 യുദ്ധവിമാനമാണ് പേടകത്തെയും വീഴ്ത്തിയതെന്ന് പെന്റഗൺ വക്താവ് ബ്രിഗേഡിയർ ജനറൽ പാറ്റ് റൈഡർ അറിയിച്ചു.

English Summary: Object Flying 40,000 Feet High Over Alaska Shot Down By US Jets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com