ADVERTISEMENT

‘എല്ലാ രാഷ്ട്രീയ ഉത്തരവാദിത്തങ്ങളിൽനിന്നും മുക്തനാകണം. ഇനിയുള്ള കാലം എഴുത്തും വായനയുമൊക്കെയായി ജീവിക്കണം...’– രാഷ്ട്രീയ ജീവിതത്തിൽനിന്ന് ഇത്രയേറെ നിരാശയേറ്റു വാങ്ങേണ്ടി വന്നത് ആർക്കാണ്? മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിയുടേതാണ്, മേൽപ്പറഞ്ഞ വാക്കുകൾ. അദ്ദേഹം ഇക്കാര്യം വെറുതെ പറഞ്ഞതല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തന്നെ ആദ്യം അറിയിച്ചു. ജനുവരി അവസാനവാരമായിരുന്നു ഇതു സംബന്ധിച്ച കോഷിയാരിയുടെ ട്വീറ്റ്. മോദിയോ ബിജെപിയിലെ മറ്റു നേതാക്കളോ ഒന്നും ഇതുസംബന്ധിച്ച് പ്രതികരിച്ചില്ല. അധികം വൈകിയില്ല, കോഷിയാരിയുടെ രാജിക്കത്തിനു രാഷ്ട്രപതി ദ്രൗപതി മുർമുവും അംഗീകാരം നൽകി. 2019ൽ മഹാരാഷ്ട്ര ഗവർണറായി നിയമിതനായതു മുതൽ വിവാദങ്ങൾക്കൊപ്പം തുടങ്ങിയ കോഷിയാരിയുടെ യാത്ര ഇതോടെ അപ്രതീക്ഷിത ക്ലൈമാക്സിലെത്തിയിരിക്കുകയാണ്. കോഷിയാരിയുടെ നിലപാടുകള്‍ക്കെതിരെ എതിർ പാർട്ടിക്കാർ പ്രതിഷേധം കടുപ്പിച്ച സംഭവങ്ങൾ സംസ്ഥാനത്ത് ഉണ്ടായത് പലവട്ടമാണ്. ജാർഖണ്ഡ് ഗവർണർ രമേശ് ബയസാകും കോഷിയാരിയുടെ പിൻഗാമിയായി നിയമിതനാകുക. സി.പി. രാധാകൃഷ്ണനെ ജാർഖണ്ഡിന്റെ പുതിയ ഗവർണറായും നിയമിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്്ട്രപതിയാണ് ഗവർണറെ നിയമിക്കുന്നത്. ആരാണ് കോഷിയാരി? ഗവർണർ പദവിയിൽനിന്നു മോചിതനായതിനു പിന്നാലെ ബിജെപിയിൽ അദ്ദേഹത്തിന് എന്തെങ്കിലും പുതിയ റോൾ ഉണ്ടാകുമോ? വിവാദങ്ങളിൽനിന്നു വഴിമാറാത്ത ആ ജീവിതത്തിലൂടെ...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com