ADVERTISEMENT

അഗർത്തല∙ സിപിഎമ്മും കോൺഗ്രസും തമ്മിലുള്ളത് അവിശുദ്ധ കൂട്ടുകെട്ടെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎം–കോൺഗ്രസ് സഹകരണം ബിജെപിക്ക് വെല്ലുവിളിയല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ സീറ്റ് ബിജെപിക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ത്രിപുര വിഭജിക്കണമെന്നത് യുക്തി ഭദ്രമല്ലാത്ത ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗോത്രമേഖലയിലെ പുതിയ പാർട്ടി ബിജെപിക്ക് പ്രതിസന്ധിയല്ലെന്നും ഗോത്രവിഭാഗങ്ങൾക്ക് വേണ്ടതെല്ലാം ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിരന്തരം ചെയ്യുന്നുണ്ടെന്നും മണിക് സാഹ മനോരമ ന്യൂസിനോട് പറഞ്ഞു.

English Summary: Tripura Assembly Election 2023: Manik Saha on CPM - Congress Alliance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com