ADVERTISEMENT

പാലക്കാട് ∙ പാർട്ടിഫണ്ട് തിരിമറി നടത്തിയെന്ന പരാതിയിൽ കെടിഡിസി ചെയർമാൻ പി.കെ.ശശിക്കെതിരെ വീണ്ടും അന്വേഷണം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനാണ് അന്വേഷണച്ചുമതല. മണ്ണാർക്കാട് ഏരിയ കമ്മിറ്റിയിൽ നേരിട്ടെത്തി വിവരം ശേഖരിച്ച് പാർട്ടിക്ക് ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. 

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. നേരത്തേ, ശശിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പ്രാദേശിക ഘടകം പരിശോധിക്കട്ടെ എന്ന നിലപാടായിരുന്നു സംസ്ഥാന നേതൃത്വം സ്വീകരിച്ചത്.

English Summary: Probe against PK Sasi on party fund fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com