ADVERTISEMENT

അഗർത്തല ∙ ത്രിപുര ബിജെപിയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും ഗോത്രമേഖലയിലെ പുതിയ പാർട്ടി വെല്ലുവിളിയാകുമെന്നും സ്ഥിരീകരിച്ച് ഉപമുഖ്യമന്ത്രി ജിഷ്ണു ദേബ് ബർമൻ. മുഖ്യമന്ത്രിയെ മാറ്റിയത് തന്ത്രപരമായ തീരുമാനമായിരുന്നു. 

പ്രദ്യോത് ദേബ് ബർമന്റെ നേതൃത്വത്തിലുള്ള തിപ്ര മോത്തയ്ക്ക് സംസ്ഥാനത്തെ യുവാക്കൾക്കിടയിൽ സ്വാധീനമുണ്ട്. എന്നാൽ അതിന്റെ മേഖല വളരെ പരിമിതമാണ്. ഗോത്രവിഭാഗങ്ങൾക്ക് വേണ്ടതെല്ലാം ബിജെപി സർക്കാർ ചെയ്യുന്നുണ്ട്. ബിജെപി 60ൽ 42 സീറ്റ് നേടുമെന്നും ഉപമുഖ്യമന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.

കോൺഗ്രസും സിപിഎമ്മും വെല്ലിവിളി ഉയർത്തും. ബിജെപി വിജയിച്ചാൽ മുഖ്യമന്ത്രി ആരാകുമെന്ന് പാർട്ടി തീരുമാനിക്കും. സിപിഎമ്മും കോൺഗ്രസും തമ്മിലുള്ളത് അവിശുദ്ധ കൂട്ടുകെട്ടാണ്. ഇതിൽ വലിയ തമാശയുണ്ട്. ഈ തിരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: There were problems in Tripura BJP, says Deputy CM

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com