ADVERTISEMENT

കൊഹിമ ∙ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ചൊവ്വാഴ്ച നാഗാലാൻഡിൽ എത്തും. ബിജെപിയും സഖ്യകക്ഷിയായ എൻഡിപിപിയും സംയുക്തമായി നടത്തുന്ന റാലിയിൽ നഡ്ഡ പങ്കെടുക്കും. മുഖ്യമന്ത്രി നെഫ്യൂ റിയോയും റാലിയുടെ ഭാഗമാകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പ്രകടനപത്രിക നഡ്ഡ പ്രകാശനം ചെയ്യും. 

ബിജെപിയും എൻഡിപിപിയും ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപി 20 സീറ്റുകളിലും എൻഡിപിപി 40 സീറ്റിലുമാണ് മത്സരിക്കുന്നത്. ഒരു സ്ഥാനാർഥി എതിരില്ലാതെ ജയിച്ചതിനാൽ 59 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. അകുലുതോ മണ്ഡലത്തിൽ കോൺഗ്രസിന്റെ കകേഷ സുമി പത്രിക പിൻവലിച്ചതോടെ ബിജെപി സ്ഥാനാർഥി കഷേട്ടോ കിമിനി (68) എതിരില്ലാതെ ജയിക്കുകയായിരുന്നു. ഫെബ്രുവരി 27നാണ് വോട്ടെടുപ്പ്. മാർച്ച് 2ന് ഫലം പ്രഖ്യാപിക്കും.

English Summary: BJP president Nadda to visit poll-bound Nagaland to attend rally on Tuesday

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com