ADVERTISEMENT

ന്യൂഡല്‍ഹി ∙ ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫിസുകളിൽ ആദായനികുതി വകുപ്പിന്റെ പരിശോധനയെ ന്യായീകരിച്ച് ബിജെപി. ബിബിസി ‘ഏറ്റവും അഴിമതിയുള്ള സ്ഥാപനം’ എന്നാണു ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചത്. ബിബിസി ഓഫിസുകളിലെ ആദായനികുതി പരിശോധനയിൽ കേന്ദ്രസർക്കാരിനെ കോൺഗ്രസ് വിമർശിച്ചിരുന്നു.

‘‘ബിബിസിയുടെയും കോൺഗ്രസിന്റെയും അജൻഡ ഒരുപോലെയാണ്. ബിബിസി ഏറ്റവും അഴിമതിയുള്ള സ്ഥാപനമാണ്. ‘ഭ്രഷ്ട് ഭക്‌വാസ് കോർപറേഷൻ’ (അഴിമതി, അസംബന്ധം, കോർപറേഷൻ) എന്നതാണ് ബിബിസി. ആദായനികുതി വകുപ്പിനെ ജോലി ചെയ്യാൻ അനുവദിക്കണം. തെറ്റു ചെയ്തിട്ടില്ലെങ്കിൽ പേടിക്കുന്നത് എന്തിനാണ്? ഇന്ത്യയിൽ പ്രവർത്തിക്കുമ്പോൾ ബിബിസി ‘വിഷം ചീറ്റരുത്’. ഇന്ത്യാവിരുദ്ധ പ്രചാരണത്തിൽ അവർ സന്തോഷിക്കുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ബിബിസിയെ നിരോധിച്ചിട്ടുണ്ടെന്ന്, വിമർശിക്കുന്ന കോൺഗ്രസ് ഓർമിക്കണം’’– ഗൗരവ് ഭാട്ടിയ പറഞ്ഞു.

Read Also: കെഎസ്ആര്‍ടിസിയില്‍ ഇനി ശമ്പളം ടാര്‍ഗറ്റ് അനുസരിച്ച്; ലക്ഷ്യം പ്രതിമാസം 240 കോടി രൂപ

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമർശിക്കുന്ന ഡോക്യുമെന്ററി ബിബിസി പുറത്തിറക്കിയതിനു പിന്നാലെയാണ് ഇന്ത്യയിലെ ഓഫിസുകളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന നടന്നത്. നിരോധനം ഏർപ്പെടുത്തിയതിനു പിന്നാലെ രാജ്യമെമ്പാടും പ്രതിപക്ഷ പാർട്ടികളും യുവജന സംഘടനകളും ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു. അതേസമയം, ബിബിസി ഓഫിസുകളില്‍ റെയ്ഡ് അല്ല, സര്‍വേയാണു നടത്തിയതെന്ന് ആദായനികുതി വകുപ്പ് വിശദീകരിച്ചു.

English Summary: BBC means ‘Bhrasht Bakwas Corporation’: BJP's Gaurav Bhatia amid income tax 'survey'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com