ADVERTISEMENT

ന്യൂഡൽഹി ∙ ലോകത്തിലെ ഏറ്റവും വലിയ വിമാനംവാങ്ങല്‍ കരാറിൽ ഒപ്പിട്ട് എയര്‍ ഇന്ത്യ. ഫ്രഞ്ച് നിര്‍മാതാക്കളായ എയര്‍ബസില്‍നിന്ന് 250 വിമാനങ്ങളും യുഎസ് കമ്പനിയായ ബോയിങ്ങിൽനിന്ന് 220 വിമാനങ്ങളും വാങ്ങാനാണു കരാറായത്. എയർബസിൽനിന്ന് എ350, എ320, ബോയിങ്ങിൽനിന്ന് 737 മാക്സ്, 787 ഡ്രീംലൈനേഴ്സ്, 777 എക്സ് തുടങ്ങിയ വിമാനങ്ങളാണു വാങ്ങുക.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ, രത്തൻ ടാറ്റ തുടങ്ങിയവർ പങ്കെടുത്ത വിഡിയോ കോണ്‍ഫറന്‍സിലാണ് കരാർ പ്രഖ്യാപിച്ചത്. ‘‘പുതുചരിത്രം രചിക്കാനുള്ള എയർ ഇന്ത്യയുടെ ഉദ്യമത്തിനു സഹായിക്കുകയെന്ന ചരിത്ര നിമിഷമാണിത്’’ എന്നായിരുന്നു എയർബസ് സിഇഒ ഗ്വില്വാമെ ഫോറി വിശേഷിപ്പിച്ചത്. ബോയിങ്ങുമായുള്ള എയർ ഇന്ത്യയുടെ ഇടപാട് ചരിത്രപരമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഈ കരാർ അമേരിക്കയില്‍ 10 ലക്ഷം തൊഴില്‍ ലഭ്യമാക്കുമെന്നും ബൈഡന്‍ കൂട്ടിച്ചേർത്തു.

ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സൗഹൃദത്തിലെ നാഴികക്കല്ലാണു കരാറെന്നു മക്രോ പറഞ്ഞു. വ്യോമയാന മേഖലയിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യയെന്നും അടുത്ത 15 വർഷത്തിൽ 2,500 വിമാനങ്ങൾ ആവശ്യമാണെന്നും മോദി വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, പിയൂഷ് ഗോയല്‍, ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ തുടങ്ങിയവരും പങ്കെടുത്തു. 

English Summary: 250 Airbus Aircraft, 220 From Boeing: Air India's Multi-Billion Dollar Deal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com