ADVERTISEMENT

മലപ്പുറം∙ പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പിൽ ബാലറ്റ് പെട്ടി കാണാതായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. നാലാഴ്ചയ്ക്കകം തിരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ബാലറ്റ് പെട്ടി അടുത്ത വ്യാഴാഴ്ച കോടതിയില്‍ തുറന്ന് പരിശോധിക്കും. 

Read Also: എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യ; 2 അധ്യാപകർക്കെതിരെ പ്രേരണാക്കുറ്റത്തിന് കേസ്

ജുഡീഷ്യൽ റജിസ്ട്രാറുടെ സാന്നിധ്യത്തിൽ ബാലറ്റ് പെട്ടികൾ ബുധനാഴ്ച പരിശോധിച്ചിരുന്നു. എന്നാൽ രണ്ട് ബാലറ്റ്പെട്ടികൾ സീൽ ചെയ്ത നിലയിലായിരുന്നു. ഇവ തുറക്കുന്നതിനു കോടതി നിർദേശം വേണമെന്ന് റജിസ്ട്രാർ നിലപാടെടുക്കുകയായിരുന്നു. 348 സ്പെഷൽ തപാൽ വോട്ടുകളടങ്ങിയ പെട്ടികൾ സൂക്ഷിക്കുന്നതിൽ പെരിന്തൽമണ്ണ ട്രഷറി ഓഫിസർക്കും ഇത് മലപ്പുറത്തേക്ക് കൊണ്ടുവന്ന ജോയിന്റ് റജിസ്ട്രാർക്കും ഗുരുതര വീഴ്ചയുണ്ടായതായി റിട്ടേണിങ് ഓഫിസറായ പെരിന്തൽമണ്ണ സബ് കലക്ടർ റിപ്പോർട്ട് നൽകിയിരുന്നു. സംഭവത്തിൽ പെരിന്തൽമണ്ണ ട്രഷറി ഓഫിസർ എൻ.സതീഷ് കുമാർ, സീനിയർ അക്കൗണ്ടന്റ് എസ്.രാജീവ് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.

English Summary: Ballot box missing from Perinthalmanna; Highcourt order for Enquiry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com