ADVERTISEMENT

കൊല്ലം∙ കായംകുളം എരുവയില്‍ സൂപ്പര്‍ ബൈക്ക് സ്കൂട്ടറിലിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. എംഎസ്എം കോളജിലെ വിദ്യാര്‍ഥികളായ ബിലാല്‍ മുഹമ്മദ്, അമീന്‍ രാജന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരും ഏറെനേരം റോഡില്‍ കിടന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു.

Read Also: ആനുകൂല്യം നല്‍കാന്‍ 8 കോടി വേണമെന്ന് കെഎസ്ആര്‍ടിസി; സ്വത്ത് വില്‍ക്കൂവെന്ന് ഹൈക്കോടതി

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം ഉണ്ടായത്. സൂപ്പർ ബൈക്ക് ഓടിച്ചിരുന്ന അമീൻ എതിർവശത്തുനിന്നു വന്ന ബിലാലിന്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. യാത്രക്കാർ കുറവായതിനാൽ അപകടത്തിൽപ്പെട്ട ഇരുവരും ഏറെ നേരം റോഡിൽ കിടക്കേണ്ടി വന്നു. പിന്നീട് അതുവഴി വന്നവരാണ് ഇരുവരെയും ആശുപത്രിയിലാക്കിയത്. തലയ്ക്ക് പരുക്കേറ്റ ബിലാലിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

English Summary: Students Injured in Accident Kayamkulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com