ADVERTISEMENT

ബെംഗളൂരു∙ ബെംഗളൂരുവില്‍ നടക്കുന്ന എയ്റോ ഇന്ത്യ 2023ല്‍ പ്രദര്‍ശിപ്പിച്ച പരിശീലന വിമാനത്തിൽ വീണ്ടും ഹനുമാന്‍ സ്റ്റിക്കര്‍. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് വികസിപ്പിച്ച എച്ച്എൽഎഫ്ടി–42 എന്ന വിമാനത്തിലാണ് സ്റ്റിക്കർ പതിച്ചത്. എയ്റോ ഇന്ത്യ ഷോയുടെ തുടക്കത്തിൽ ഇതുപോലെ സ്റ്റിക്കർ പതിപ്പിച്ചിരുന്നു.

എന്നാൽ പ്രതിരോധ പ്രദർശനത്തിൽ ദൈവങ്ങളുടെയും മതചിഹ്നങ്ങളുടെയും ചിത്രം പതിപ്പിച്ചതിനെതിരെ ചിലർ രംഗത്തെത്തി. തുടർന്ന് നീക്കം ചെയ്യുകയുമായിരുന്നു. എന്നാൽ 3 ദിവസത്തിനുശേഷം എയ്റോ ഇന്ത്യയു‌ടെ സമാപന ദിവസം വീണ്ടും സ്റ്റിക്കർ പതിക്കുകയായിരുന്നു.

വിമാനത്തിന് പിന്നിലുള്ള വെര്‍ട്ടിക്കല്‍ സ്റ്റെബിലൈസറിന്റെ വശത്താണ് സ്റ്റിക്കര്‍ ഉള്ളത്. കൊടുങ്കാറ്റ് വരുന്നു എന്ന് അര്‍ഥമുള്ള 'The Storm is Coming' എന്ന വാചകവും ചിത്രത്തിന് താഴെയുണ്ട്. ഉന്നതാധികാരികളുടെ ഉത്തരവനുസരിച്ചാണ് സ്റ്റിക്കര്‍ പതിച്ചതെന്ന് എച്ച്എഎല്‍ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 

English Summary: Aero India 2023: Lord Hanuman image reappears on HAL aircraf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com