ADVERTISEMENT

മലപ്പുറം ∙ കേരളത്തിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം വിഭാഗങ്ങളിൽ ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിച്ചെന്ന വ്യവസായ വകുപ്പിന്റെ അവകാശവാദം തെറ്റാണെന്നതിനു കൂടുതൽ തെളിവുകൾ പുറത്ത്. മലപ്പുറത്തെ തോരപ്പ ഹോമിയോ ഡിസ്പെൻസറി പൂട്ടിയ ശേഷം തുറന്ന സ്ഥാപനമല്ലെന്ന് ഉടമ ഡോ.നസീഫ് പറഞ്ഞു.

‘‘60 വർഷത്തിൽ അധികമായി സ്ഥാപനം തുടർച്ചയായി പ്രവർത്തിക്കുന്നുണ്ട്. മുത്തച്ഛൻ മരിച്ച ദിവസം മാത്രമാണ് അടച്ചിട്ടത്. ഏറെക്കാലം അടച്ചിട്ടശേഷം പുനഃരാരംഭിച്ചെന്ന വാദം തെറ്റാണ്’’– ഡോ. നസീഫ് പറഞ്ഞു. ഹോമിയോ ഡിസ്പെന്‍സറി 6 പതിറ്റാണ്ടായി ഒരേ മുറിയിൽ പ്രവർത്തിക്കുന്നുണ്ടെന്നു മലപ്പുറം നഗരസഭ ചെയർമാനും വ്യക്തമാക്കി.

മലപ്പുറത്തെ ഈ ഹോമിയോ ഡിസ്പെൻസറി മുതൽ തൃശൂരിൽ ഇനിയും തുറക്കാത്ത കട വരെ സർക്കാരിന്റെ സംരംഭക പട്ടികയിലുണ്ട്. കേന്ദ്ര സർക്കാർ ബെസ്റ്റ് പ്രാക്ടിസ് അംഗീകാരം നൽകിയ പദ്ധതിയുടെ വിശ്വാസ്യത ഇതോടെ തുലാസിലായി. ‘സംരംഭക വർഷം’ പദ്ധതി രാജ്യത്തിനു തന്നെ മാതൃകയാണെന്നു വിളംബരം ചെയ്ത് ജനുവരി 21നു കൊച്ചിയിൽ നിക്ഷേപകരുടെ സംഗമവും സംഘടിപ്പിച്ചിരുന്നു. സർക്കാരിന്റെ അവകാശവാദം പച്ചക്കള്ളമാണെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആരോപിച്ചു.

English Summary: Homeo dispensary in Malappuram proofs Kerala Government report on new enterprises is fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com