ADVERTISEMENT

ന്യൂഡൽഹി ∙ ബീഫ് കഴിക്കുന്നതിനു ബിജെപി നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്നും അതിനു പാർട്ടി എതിരല്ലെന്നും മേഘാലയ അധ്യക്ഷന്‍ ഏണസ്റ്റ് മാവ്റി. താന്‍ ബീഫ് കഴിക്കാറുണ്ടെന്നും വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ ഏണസ്റ്റ് മാവ്റി പറഞ്ഞു. മേഘാലയയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന.

‘‘ബീഫ് വാങ്ങുന്നതിനും കഴിക്കുന്നതിനും ബിജെപി എതിരല്ല. ഞാൻ ബിജെപിയിലാണ്, ബീഫ് കഴിക്കാറുമുണ്ട്. അതിൽ യാതൊരു കുഴപ്പവുമില്ല. ഇക്കുറി മേഘാലയയിലെ ജനം ബിജെപിക്കൊപ്പം നില്‍ക്കും. പാർട്ടി മികച്ച പ്രകടനം പുറത്തെടുക്കും, ഫലം വരുമ്പോള്‍ അതു കാണാനാകും.’’– ഏണസ്റ്റ് മാവ്റി പറഞ്ഞു

സംസ്ഥാനത്തെ 60 സീറ്റുകളിലും ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഫലം വന്ന ശേഷം, അഴിമതിക്കാരല്ലാത്ത പാര്‍ട്ടികളുമായി സഖ്യസാധ്യത ആലോചിക്കും. അഴിമതിയോടു വിട്ടുവീഴ്ചയില്ലാത്ത നിലപാടാണു ബിജെപിക്ക് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മാസം 27നാണ് മേഘാലയയില്‍ തിരഞ്ഞെ‌ടുപ്പ്. മാര്‍ച്ച് രണ്ടിന് ഫലം പ്രഖ്യാപിക്കും.

English Summary: I Eat Beef, I am in BJP & There is no Problem With This, Says Meghalaya BJP Chief Ahead of Polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com