ADVERTISEMENT

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമർശിക്കുന്ന ഗുജറാത്ത് കലാപത്തെപ്പറ്റിയുള്ള ഡോക്യുമെന്‍ററി വിവാദത്തില്‍ ബിബിസിയെ രൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്‍ററി ഇറക്കിയ സമയം യാദൃച്ഛികമല്ല, മറ്റൊരു തരത്തിലുള്ള രാഷ്ട്രീയമാണിത്. ഇന്ത്യയുടെ യശസ്സ് കളങ്കപ്പെടുത്താന്‍ രാജ്യാന്തര തലത്തില്‍ നടന്ന ശ്രമത്തിന്റെ ഭാഗമാണിതെന്നും ജയ്‌ശങ്കർ പറഞ്ഞു. 

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രമുള്ളപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ ഡോക്യുമെന്ററി പുറത്തുവന്നത് യാദൃച്ഛികമല്ലെന്നാണു ജയ്ശങ്കറിന്റെ നിരീക്ഷണം. ‘‘മറ്റൊരു അർഥത്തിൽ യുദ്ധം എന്നൊരു പ്രയോഗമുണ്ട്. ആലോചിച്ചു നോക്കിയാൽ ഇത് മറ്റൊരു തരത്തിലുള്ള രാഷ്ട്രീയമാണ്. എന്തുകൊണ്ടാണു പെട്ടെന്നു ധാരാളം റിപ്പോർട്ടുകളും ശ്രദ്ധയും നിരീക്ഷണങ്ങളും ഈ സംഭവത്തിൽ വരുന്നത്? മുൻപ് ഇത്തരത്തിൽ ചിലതൊന്നും സംഭവിച്ചിട്ടില്ലെന്നാണോ?’’– ജയ്ശങ്കർ ചോദിച്ചു.

‘‘നിങ്ങൾക്കു ഡോക്യുമെന്ററി തയാറാക്കണോ? 1984ൽ ഡൽഹിയിൽ ഒരുപാടു കാര്യങ്ങൾ സംഭവിച്ചു. എന്താണ് അതേപ്പറ്റിയുള്ള ഡോക്യുമെന്ററി നമ്മൾ കാണാത്തത്? ഈ ഡോക്യുമെന്ററിയുടെ സമയം യാദൃച്ഛികം ആണെന്നാണു പറയുന്നത്. ഇന്ത്യയിലോ ഡൽഹിയിലോ തിരഞ്ഞെടുപ്പ് ആരംഭിച്ചതായി എനിക്കറിയില്ല. പക്ഷേ, ലണ്ടനിലും ന്യൂയോർക്കിലും തിരഞ്ഞെടുപ്പ് സീസൺ ആരംഭിച്ചെന്ന് ഉറപ്പാണ്.

Read Also: ജനൽമറ താഴ്ത്തി വിമാനത്തിൽ, 10 മണിക്കൂർ ട്രെയിനിൽ; സംഭവബഹുലം, ബൈഡന്റെ കീവ് യാത്ര

ചിലപ്പോഴെല്ലാം ഇന്ത്യയുടെ രാഷ്ട്രീയം രാജ്യത്തിന്റെ അകത്തല്ല രൂപപ്പെടുന്നത്. അതിർത്തിയിൽ നിന്നുമല്ല, പുറത്തുനിന്നാണ് അതു സംഭവിക്കുന്നത്. നിങ്ങൾക്കു സംശമുണ്ടെങ്കിൽ ബിബിസി ഡോക്യുമെന്ററിയെ ആഘോഷിക്കുന്നവരെ നോക്കുക. ഇന്ത്യയെയും സർക്കാരിനെയും ബിജെപിയെയും പ്രധാനമന്ത്രിയെയും പറ്റി അതിതീവ്രമായ പ്രതിഛായ സൃഷ്ടിക്കപ്പെടുകയാണ്. ഇന്ത്യാവിരുദ്ധ അജൻഡയുടെ ഭാഗമാണിത്. രാഷ്ട്രീയ രംഗത്തേക്ക് നേരിട്ടുവരാന്‍ ധൈര്യമില്ലാത്തവര്‍ കളിച്ച മറ്റൊരു തരം രാഷ്ട്രീയം. ഇതിന്റെ അണിയറയിലുള്ളവർ രാഷ്ട്രീയ രംഗത്തേക്ക് വരണം.’’– ജയ്ശങ്കർ പറഞ്ഞു.

English Summary: "Politics By Another Means": S Jaishankar On BBC Docuseries On PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com