ADVERTISEMENT

കരിമ്പ∙ പാലക്കാട് കരിമ്പയിൽ തേനീച്ചയുടെ കുത്തേറ്റ് റബ്ബർ ടാപ്പിംഗ് തൊഴിലാളി മരിച്ചു. കരിമ്പ ഇടക്കുറുശ്ശി തമ്പുരാൻചോല പറപ്പള്ളി വീട്ടിൽ പി.കെ രാജപ്പൻ (65) ആണ് മരിച്ചത്. ഇന്നു രാവിലെ 7.30 ഓടെ മരുതുംകാട് തേനമല എസ്റ്റേറ്റിലായിരുന്നു സംഭവം.

കൂടിളകിവന്ന തേനീച്ചക്കൂട്ടം ടാപ്പിംഗ് നടത്തിയിരുന്ന തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു. തലയ്ക്കും മറ്റ് ശരീര ഭാഗങ്ങളിലും തേനീച്ചയുടെ കുത്തേറ്റ് അബോധാവസ്ഥയിലായ രാജപ്പനെ മറ്റ് തൊഴിലാളികൾ ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാജപ്പനോടൊപ്പമുണ്ടായിരുന്ന കരിമ്പ പുതുക്കാട് സ്വദേശിയായ മുണ്ടപ്ലാമൂട്ടിൽ എം.ജി ജോഷി (40) ക്കും തേനീച്ചയുടെ കുത്തേറ്റു. ജോഷിയുടെ പരുക്ക് ഗുരുതരമല്ല.

English Summary: The tapping worker died in bee sting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com