ADVERTISEMENT

കോഴിക്കോട് ∙ വിദ്യാര്‍ഥിനിയെ ലഹരിക്കെണിയില്‍പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കുറ്റിക്കാട്ടൂർ സ്വദേശി ബോണി ആണു പിടിയിലായത്. വിദ്യാര്‍ഥിനിയുടെ സുരക്ഷ കൂട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

Read Also: അശ്ലീല വിഡിയോ കണ്ടതിൽ തർക്കം: ഭാര്യയെ തീകൊളുത്തി കൊന്ന് യുവാവ്...

സുരക്ഷ മുൻനിർത്തി വിദ്യാർഥിനിയെ ചില്‍ഡ്രന്‍സ്ഹോമിലേക്ക് മാറ്റണമെന്നു സിഡബ്ല്യുസിയോട് പൊലീസ് ശുപാര്‍ശ ചെയ്തു. എന്നാല്‍ പൊലീസ് നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നാണു കുടുംബത്തിന്റെ നിലപാട്. ഒൻപതാം ക്ലാസുകാരിയാണ് ലഹരിക്കെണിയിൽ കുടുങ്ങിയത്. ഇതിനു പിന്നിൽ വൻ റാക്കറ്റ് ആണെന്നു അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

5 പേർക്കെതിരെയാണ് കേസെടുത്തത്. ഒരാൾ പെൺകുട്ടിയുടെ അയൽവാസിയാണ്. ഈ പെൺകുട്ടിയെക്കൂടാതെ നാലു വിദ്യാർഥിനികളും ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഇൻസ്റ്റഗ്രാം വഴിയായിരുന്നു ഇടപാടുകൾ. ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി കഴിഞ്ഞ അഞ്ചു മാസമായി സ്കൂളിൽ പോയിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.

English Summary: One accused caught in Kozhikode child drug carrier case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com