ADVERTISEMENT

തിരുവനന്തപുരം∙ സമഗ്ര ശിക്ഷ കേരളയിൽ പാർട്ട് ടൈം സ്പെഷ്യലിസ്റ്റ് ടീച്ചർമാരുടെ വേതനം വർധിപ്പിച്ചു. സ്പെഷ്യസ്റ്റ് ടീച്ചർമാർക്ക് നിലവിൽ വേതനമായി നൽകിയിരുന്നത് 10,000 രൂപയും ആ തുകയുടെ 12% ഇപിഎഫുമായിരുന്നു. ഇത് 13,400 രൂപയായി വർധിപ്പിക്കുന്നതിന് തീരുമാനിച്ചു. 13,400 രൂപയുടെ 12% വരുന്ന 1608 രൂപ ഇപിഎഫ് (എംപ്ലോയർ കോൺട്രിബ്യൂഷൻ) ആയി നൽകാനും തീരുമാനിച്ചു.

ശമ്പള വർധനവ് മുൻകാല പ്രാബല്യത്തോടെ 2022 നവംബർ മുതൽ നടപ്പിലാക്കും. ഇപ്പോഴുണ്ടായ പ്രതിമാസ വർധനവ് 3400 രൂപ 2022 നവംബർ, ഡിസംബർ, 2023 ജനുവരി മാസങ്ങളിലെ കുടിശ്ശികയായി നൽകും. സ്പെഷ്യലിസ്റ്റ് ടീച്ചർക്ക് പാർട്ട് ടൈം ജീവനക്കാർക്ക് അനുവദനീയമായ ലീവും മറ്റ് ആനുകൂല്യങ്ങളും നൽകും.

ആഴ്ചയിൽ 3 ദിവസങ്ങളിൽ സ്പെഷ്യലിസ്റ്റ് ടീച്ചർമാർ പരമാവധി 2 സ്കൂളുകളിൽ പ്രവർത്തിക്കണം. മാസത്തിൽ ഒരു ശനിയാഴ്ച ബന്ധപ്പെട്ട ബിആർസികളിൽ പ്ലാൻ മീറ്റിങിൽ പങ്കെടുക്കണം. ടീച്ചർമാരുടെ മറ്റു വിഷയങ്ങളെക്കുറിച്ച് 3 മാസത്തിനകം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പരിശോധിച്ച് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും.

 

English Summary: Part time specialist teachers salary hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com