കയ്യിൽ 1.5 ലക്ഷം, 80,000 രൂപയുടെ ജീൻസ്; സുകാഷിന് ജയിലിൽ ആഡംബര ജീവിതം: ദൃശ്യങ്ങൾ‌ പുറത്ത്

sukesh
സുകാഷിന്റെ പക്കൽനിന്നും ആഡംബര വസ്തുക്കൾ പിടിച്ചെടുത്തപ്പോൾ. (വിഡിയോ ദൃശ്യം)
SHARE

ന്യൂഡൽഹി∙ തട്ടിപ്പ് കേസിൽ അറസ്റ്റിലായ സുകാഷ് ചന്ദ്രശേഖറിന് ജയിലിൽ ആഡംബര ജീവിതം. ബുധനാഴ്ച അധികൃതർ നടത്തിയ പരിശോധനയിലാണ് സുകാഷ് വിലപിടിപ്പുള്ള വസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ഗുച്ചിയുടെ വൻവിലയുടെ ചെരുപ്പുകൾ, 80,000 രൂപയുടെ ജീൻസ്, 1.5 ലക്ഷം രൂപ തുടങ്ങിയവയാണ് കണ്ടെത്തിയത്. വസ്തുക്കൾ പിടിച്ചെടുത്തതിനു പിന്നാലെ ചോദ്യം ചെയ്തപ്പോൾ സുകാഷ് കരയുന്നതും ദൃശ്യങ്ങളിൽ കാണാം. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റജിസ്റ്റർ ചെയ്ത കേസിലാണ് സുകാഷ് റിമാൻഡിലായത്.

പണമിടപാട് സ്ഥാപനത്തിന്റെ പ്രമോട്ടറായ മൽവിന്ദർ സിങ്ങിന്റെ ഭാര്യ ജപ്നയെ കബളിപ്പിച്ച് 3.5 കോടി രൂപ തട്ടിയ കേസിലാണ് ഒടുവിൽ സുകാഷ് അറസ്റ്റിലായത്. സുകാഷ് ആകെ 200 കോടി രൂപ തട്ടിയതായാണ് വിവരം.  

സുകാഷ് ചന്ദ്രശേഖറും ബോളിവുഡ് താരങ്ങളായ ജാക്വലിൻ ഫെർണാണ്ടസും നോറ ഫത്തേഹിയും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തില്‍ ചാഹത്ത് ഖന്ന, നിക്കി തംബോലി, സോഫിയ സിങ്, അരുഷ പാട്ടീൽ എന്നിങ്ങനെ നിരവധി പേരുകളും ഉയർ‌ന്നുവരുന്നുണ്ട്. ഇവരിൽ ചിലർ സുകാഷിനെ ജയിലിൽവച്ച് കണ്ടുമുട്ടിയതായും റിപ്പോർട്ടുണ്ട്.

English Summary: Sukesh Chandrashekhar's luxurious life inside jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഗോപാംഗനേ...

MORE VIDEOS