ADVERTISEMENT

തിരുവനന്തപുരം∙ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമം. സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ പെൺകുട്ടിയെയാണ് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രതി വർക്കല ഇടവ സ്വദേശി ഷമീറിനെ (ബോംബെ ഷമീർ) മെഡിക്കൽ കോളജ് പൊലീസ് പിടികൂടി.

വെള്ളിയാഴ്ച രാത്രിയാണ് പീഡനശ്രമം നടന്നത്. വാർഡിൽ ചികിത്സയിൽ കഴിയുന്ന സഹോദരിക്ക് കൂട്ടിരിക്കാൻ വന്നതായിരുന്നു പെൺകുട്ടി. രാത്രിയിൽ പുറത്തിറങ്ങിയപ്പോഴാണ് പീഡനശ്രമം നടന്നത്. മോഷണമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഷമീർ. ഇയാൾക്കെതിരെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി 21 കേസുകളുണ്ടെന്നാണ് പ്രാഥമിക വിവരം.

English Summary: Rape attempt in Thiruvananthapuram medical college

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com