ADVERTISEMENT

ശ്രീനഗർ∙ പുൽവാമയിൽ കശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവച്ചുകൊന്നു. സഞ്ജയ് ശർമയാണ് കൊല്ലപ്പെട്ടത്. ബാങ്കിലെ സുരക്ഷാ ജീവനക്കാരനായ സഞ്ജയ് ചന്തയിലേക്കു പോകുമ്പോഴാണ് കൊല്ലപ്പെട്ടത്. 

തെക്കൻ കശ്മീർ ജില്ലയിലെ അചാൻ പ്രദേശത്തായിരുന്നു സഞ്ജയുടെ താമസം. കാശിനാഥ് ശർമയാണ് പിതാവ്. വെടിയേറ്റ സഞ്ജയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിൽ നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല അനുശോചനം രേഖപ്പെടുത്തി. പ്രദേശത്ത് പരിശോധന ശക്തമാക്കിയെന്നും അക്രമികള്‍ക്കായി തിരച്ചിൽ തുടരുകയാണെന്നും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

English Summary: Kashmiri Pandit shot dead in Pulwama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com