ADVERTISEMENT

കൊച്ചി ∙ നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. ജാമ്യഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി നിർദ്ദേശപ്രകാരമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, വിവിധ വിധിന്യായങ്ങൾ പ്രതിയുടെ അവകാശത്തെ അനുകൂലിക്കുന്നുണ്ടെന്ന് ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ചൂണ്ടിക്കാട്ടി.

ആറു വർഷമായി വിചാരണ തീരാതെ പ്രതി ജയിലിൽ തുടരുമ്പോൾ ജാമ്യം ഒരു അവകാശമായി മാറില്ലേ എന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ ചോദിച്ചു. അതേസമയം, ക്രൂരമായ കുറ്റകൃത്യമാണ് സുനിക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ളതെന്നും കോടതി നിരീക്ഷിച്ചു. വിചാരണ നടപടികൾ അന്തിമ ഘട്ടത്തിലാണെന്നും, അതിനാൽ സുനിക്ക് ജാമ്യം നൽകരുതെന്നുമായിരുന്നു സർക്കാർ നിലപാട്.

English Summary: Kerala High Court On Bail Plea By Pulsar Suni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com