ADVERTISEMENT

ശിവമൊഗ്ഗ ∙ ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന യാത്രാവിമാനങ്ങളുടെ ദിവസം വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകയിലെ ശിവമൊഗ്ഗയിൽ വിമാനത്താവളം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. വരുംനാളുകളിൽ ഇന്ത്യയ്ക്ക് 1000ത്തിലധികം വിമാനങ്ങൾ വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശിവമൊഗ്ഗ വിമാനത്താവളം (Photo - Twitter/@_pallavighosh)
ശിവമൊഗ്ഗ വിമാനത്താവളം (Photo - Twitter/@_pallavighosh)

‘‘ഹവായ് ചപ്പൽ ഉപയോഗിച്ചു കൊണ്ടിരുന്നവർ ഇന്ന് ഹവായ് ജഹാസിൽ (വിമാനത്തിൽ) യാത്ര ചെയ്യണം. അതു സംഭവിക്കുന്നതായി ഞാൻ കാണുന്നു. 2014നു മുൻപ് എയർ ഇന്ത്യയെക്കുറിച്ചുള്ള മോശം കാരണങ്ങളാണു ചർച്ച ചെയ്തിരുന്നത്. ആ കാലത്ത് കമ്പനിയെ തിരിച്ചറിഞ്ഞത് തട്ടിപ്പുകളുടെ പേരിലായിരുന്നു’’ – നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

ശിവമൊഗ്ഗ വിമാനത്താവളത്തിന്റെ മോഡൽ (Photo - Twitter/@ANI)
ശിവമൊഗ്ഗ വിമാനത്താവളത്തിന്റെ മോഡൽ (Photo - Twitter/@ANI)

450 കോടി രൂപ ചെലവിലാണ് പുതിയ വിമാനത്താവളം പണിതത്. വിമാനത്താവളത്തിന്റെ പാസഞ്ചർ ടെർമിനൽ കെട്ടിടത്തിന് ഒരു മണിക്കൂറിൽ 300 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. കർണാടകയിലെ മൽനാട് മേഖലയിൽ ശിവമൊഗ്ഗയും മറ്റു സ്ഥലങ്ങളും തമ്മിലുള്ള യാത്രാസൗകര്യം വർധിപ്പിക്കാൻ വിമാനത്താവളത്തിനു കഴിയുമെന്നാണു പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു.

ശിവമൊഗ്ഗ വിമാനത്താവളം (Photo - Twitter/@mla_sudhakar)
ശിവമൊഗ്ഗ വിമാനത്താവളം (Photo - Twitter/@mla_sudhakar)

കർണാടക ബിജെപിയുടെ ശക്തനായ നേതാവും നാലു തവണ സംസ്ഥാന മുഖ്യമന്ത്രിയുമായിരുന്ന ബി.എസ്.യെഡിയൂരപ്പയുടെ 80ാം പിറന്നാൾ ദിനത്തിലായിരുന്നു വിമാനത്താവളത്തിന്റെ ഉദ്ഘാടനം. ശിവമൊഗ്ഗ ജില്ലയാണ് യെഡിയൂരപ്പയുടെ നാട്. യെഡിയൂരപ്പയുടെ പിറന്നാൾ ആഘോഷിക്കാൻ മൊബൈൽ ഫോണുകളിലെ ഫ്ലാഷ് ലൈറ്റുകൾ തെളിയിക്കാനും മോദി ജനങ്ങളോട് ആവശ്യപ്പെട്ടു.

ശിവമൊഗ്ഗ വിമാനത്താവളം (Photo - Twitter/@ANI)
ശിവമൊഗ്ഗ വിമാനത്താവളം (Photo - Twitter/@ANI)

മേയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഈ വർഷം അഞ്ചാം തവണയാണ് മോദി കർണാടക സന്ദർശിക്കുന്നത്. ഈ യാത്രയിൽ ആകെ 3,600 കോടി രൂപയുടെ വികസന പദ്ധതികൾക്കു പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തി.

ശിവമൊഗ്ഗ വിമാനത്താവളം (Photo - Telegram/Narendra Modi)

Shivamogga Airport (Photo - Telegram/Narendra Modi)

English Summary: The days of Made-in-India passenger aircraft are not far, says PM Modi after inaugurating Shivamogga Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com