ADVERTISEMENT

തിരുവനന്തപുരം∙ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിനെ മറികടന്ന് ദേവസ്വം ബോര്‍ഡുകളില്‍ ലെയ്സണ്‍ ഓഫിസര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ നീക്കം. ലെയ്സണ്‍ ഓഫിസര്‍മാരെ ഉടന്‍ നിയമിക്കണമെന്ന് കാട്ടി ദേവസ്വം കമ്മിഷണര്‍മാര്‍ക്കും അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കും ദേവസ്വം വകുപ്പ് ഉത്തരവ് അയച്ചു. എന്നാല്‍ ഇവിടങ്ങളിലെ നിയമനാധികാരി ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡായിരിക്കെ, സര്‍ക്കാര്‍ നീക്കം ക്രമവിരുദ്ധമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാരും ബോര്‍ഡുകളുമായുള്ള വിവിധ വിഷയങ്ങള്‍, യോഗങ്ങള്‍, നിയമസഭാ സമിതി റിപ്പോര്‍ട്ടുകള്‍, നിയമസഭാ ചോദ്യോത്തരങ്ങള്‍ എന്നിവ സമയബന്ധിതമായി ലഭ്യമാക്കുക, വിഐപി സന്ദര്‍ശനങ്ങള്‍ക്ക് സൗകര്യം ഒരുക്കുക തുടങ്ങിയവയ്ക്ക് ലെയ്സണ്‍ ഓഫിസറെ വേണമെന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് അഡ്മിനിസ്ട്രേറ്റര്‍ എന്നിവർക്കാണ് ഉത്തരവ് അയച്ചത്.

English Summary: Govt plans to appoint Liaison officers in devaswom boards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com