ADVERTISEMENT

വാഷിങ്ടൻ ∙ ഹോട്ടൽ അധികൃതർ പാസ്പോർട്ട് നശിപ്പിച്ചതിനെ തുടർന്ന് യുഎസ്സിലെ ഹോട്ടലിൽ കുടുങ്ങി യുകെയിൽനിന്നുള്ള 42 വിദ്യാർഥികൾ. യുകെയിലെ വാൾസാലിലെ ബാർ ബീക്കണ്‍ സ്കൂളിൽനിന്ന് സ്കീ ട്രിപ്പിനെത്തിയ വിദ്യാർഥികളാണ് യുഎസ്സിലെ ന്യൂ ഹാംഷറിലെ ഹോട്ടലിൽ കുടുങ്ങിയത്. ഹോട്ടലുകാർ പാസ്പോർട്ട് കീറിയെറിഞ്ഞെന്നാണ് വിദ്യാർഥികളുടെ ആരോപണം. എന്നാൽ ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് ഹോട്ടൽ മാനേജ്മെന്റ് അറിയിച്ചു. 

ശനിയാഴ്ചയാണ് ഇവർ തിരികെ യുകെയിലേക്ക് പറക്കേണ്ടിയിരുന്നത്. എന്നാൽ അടിയന്തര രേഖകൾ ലഭിക്കുന്നതിനായി നാലു ദിവസം കൂടി യുഎസ്സിൽ തുടരേണ്ടിവരും. കുട്ടികളെ തിരികെ കൊണ്ടുവരുമെന്നും അപ്രതീക്ഷിത സാഹചര്യം കൈകാര്യം ചെയ്യുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിച്ചെന്നും ബുധനാഴ്ചയോടെ കുട്ടികൾ തിരികെ വരുമെന്നും ബ്രിട്ടിഷ് എംബസി വ്യക്തമാക്കി.

English Summary: 42 Students Stuck In US After Hotel Shredded Passports: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com