ADVERTISEMENT

തിരുവനന്തപുരം ∙ ശ്രീലങ്കൻ അഭയാർഥികൾ കടൽ മാർഗം കാനഡയിലേക്കു കടക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തീരദേശ മേഖലകളിൽ കനത്ത ജാഗ്രത. അഭയാർഥികളെ ഹാർബറുകളിൽ എത്തിക്കുന്നതിനായി രണ്ടു വാഹനങ്ങൾ സജ്ജമാക്കിയിരുന്നതായും ഇതിൽ ഒരു വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തതായുമാണ് സൂചന.

പട്രോളിങ് ശക്തമാക്കാനും മുഴുവൻ ഉദ്യോഗസ്ഥരും തീരപ്രദേശങ്ങളിലെ പരിശോധനകളിൽ സജീവമാകാനുമാണ് കോസ്റ്റൽ പൊലീസ് ആസ്ഥാനത്തുനിന്ന് ഉദ്യോഗസ്ഥർക്കു നൽകിയിരിക്കുന്ന നിർദേശം. അഭയാർഥികളെ ഹാർബറിൽ എത്തിക്കാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഒരു വാഹനം പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു വാഹനം കൂടി സമാന കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് പിടിച്ചെടുക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.

പഴയ ബോട്ടുകൾ കച്ചവടം ചെയ്യുന്നവരെ നിരീക്ഷിക്കാനും ഇത്തരത്തിൽ കച്ചവടം നടത്തുന്ന ബോട്ടുകൾ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടോ എന്നു പരിശോധിക്കാനും നിർദേശമുണ്ട്. മേജർ പോർട്ടുകൾ, ഷിപ്പ് യാർഡുകൾ, ഹാർബറുകൾ, ഫിഷ് ലാൻഡിങ് സെന്ററുകൾ, ബീച്ചുകൾ, തീരപ്രദേശത്തുള്ള മതപരമായ സ്ഥാപനങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ഹോട്ടലുകൾ, ലോ‍ഡ്ജ്, ഹോംസ്റ്റേ, മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങൾ എന്നിവ നിരീക്ഷിക്കണം.

തീരപ്രദേശങ്ങളിലും കടലിലും സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കാൻ കടലോര ജാഗ്രത സമിതി അംഗങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും നിർദേശം നൽകണം. സംശയകരമായ സാഹചര്യങ്ങളിൽ തീരപ്രദേശങ്ങളിൽ കാണുന്നവരെ നിരീക്ഷിച്ച് മേലധികാരികളെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Content Highlights: Kerala Government, Kerala On High Alert, Srilanka Refugees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com