പ്രതിപക്ഷത്തിന്‍റെ തിയറി ‘ടു റുപ്പീസ് ഈസ് ബിഗര്‍ ദാന്‍ 20 റുപ്പീസ്’:പരിഹസിച്ച് ധനമന്ത്രി

kn-balagopal
കെ.എൻ.ബാലഗോപാൽ
SHARE

തിരുവനന്തപുരം∙ പാചകവാതകവില 50 രൂപ കൂട്ടിയതിനെക്കുറിച്ച് യുഡിഎഫ് ഒന്നും പറയുന്നില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. പാചകവിലവര്‍ധനയെപ്പറ്റി എന്താണ് കോണ്‍ഗ്രസിന് പറയാനുള്ളത്. ‘ടു റുപ്പീസ് ഈസ് ബിഗര്‍ ദാന്‍ 20 റുപ്പീസ്’ എന്നാണ് പ്രതിപക്ഷത്തിന്‍റെ തിയറിയെന്നും ബാലഗോപാല്‍ പരിഹസിച്ചു. രണ്ട് വർഷം കൊണ്ട് പാചകവാതകത്തിന് 500 രൂപയോളം വർധിപ്പിച്ചതിൽ കോൺഗ്രസിന്റെ അഭിപ്രായം അറിയാൻ താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, നിയമസഭയിൽ ഉന്നയിച്ച 400 ചോദ്യങ്ങൾക്കു ധനമന്ത്രി കെ.എൻ. ബാലഗോപാൽ മറുപടി നൽകിയില്ലെന്ന് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി എ.പി.അനിൽകുമാർ സ്പീക്കർക്കു പരാതി നൽകി.

400 ചോദ്യങ്ങളിൽ 150 ചോദ്യങ്ങൾ ധനസ്ഥിതിയെയും കിഫ്ബിയെയും കുറിച്ചാണ്. നിയമസഭയുടെ കഴിഞ്ഞ രണ്ട് സമ്മേളനങ്ങളിലും ഈ സമ്മേളനത്തിലും ഉന്നയിച്ചതാണ് 400 ചോദ്യങ്ങൾ. ഉത്തരം നൽകാത്ത നിലപാടിലൂടെ ധനമന്ത്രി ജനാധിപത്യ പ്രക്രിയ അട്ടിമറിക്കുകയാണെന്നു പ്രതിപക്ഷം ആരോപിച്ചു.

English Summary: KN Balagopal on LPG price hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS