പാചകവാതക വില വർധന: പ്രതികരിക്കാതെ ജാവഡേക്കർ

prakash-javadekar-7
പ്രകാശ് ജാവഡേക്കർ
SHARE

ആലുവ∙ പാചകവാതക വില വർധിപ്പിച്ചതിനോടു പ്രതികരിക്കാതെ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ. ബിജെപി ന്യൂനപക്ഷ മോർച്ച ക്യാംപ് ഉദ്ഘാടനം ചെയ്യാൻ ആലുവയിലെത്തിയതായിരുന്നു അദ്ദേഹം.

ജാവഡേക്കറോടു കേന്ദ്രം പാചകവാതക വില വർധിപ്പിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോൾ ഡീസലിനും പെട്രോളിനും 2 രൂപ കേരള സർക്കാർ വർധിപ്പിച്ചെന്നായിരുന്നു മറുപടി. ‘‘ഇതിനെതിരായാണു ജനം പ്രതിഷേധിക്കുന്നത്. ഈ ജനരോഷത്തിൽനിന്ന് എൽഡിഎഫിനു രക്ഷപ്പെടാനാകില്ല’’ – അദ്ദേഹം കൂട്ടിച്ചേർത്തു. പാചകവാതക വിലവർധനയെക്കുറിച്ച് ആവർത്തിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി പറയാൻ അദ്ദേഹം തയാറായില്ല.

English Summary: Prakash Javadekar not respond to questions on gas price hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS